Thursday, March 2, 2017

ഗ്യാസിൻെറ പേരിൽ പകൽ kolla അറിയണം സത്യാവസ്ഥ ജനങ്ങളെ

ഗ്യാസിൻെറ പേരിൽ പകൽ kolla അറിയണം സത്യാവസ്ഥ ജനങ്ങളെ



പൊതുജനങ്ങളോടാണ്‌ ഈ പാചക ഗ്യാസിന്റെ മറവിൽ പകൽ കൊള്ള..
യാഥാർത്ഥ്യം വളച്ച്‌ കെട്ടില്ലാതെ തന്നെ പറയാം... ഇന്ന്  ഞാൻ വീട്ടിൽ ഉള്ളപ്പോൾ((സാധരണ നമ്മുടെ പ്രദേശത്ത്‌ പകൽ സമയം സ്ത്രീകൾ ആണ ല്ലോ)) വീടിന്റെ മുന്നിലുള്ള റോഡിൽ തന്നെ ഗ്യാസും വാൻ വന്നു നിർത്തി ഉത്സാഹത്തോടെ പരിസരത്തെ പല വീട്ടിലായി ഗ്യാസ്‌ വിതരണം ചെയ്യുന്നു . ആ കൂട്ടത്തിൽ ഉച്ചത്തിൽ പല വീട്ടികാരോടും പറയുന്നു 666 രൂപ എടുത്ത്‌ വെക്കാൻ..ഒടിവിൽ എന്റെ വീട്ടിലേക്കും കുറ്റിയുമായി കക്ഷി വന്നു കുറ്റിയും വച്ച് പൈസയും വാങ്ങി  പോകവെ ഞാൻ ബില്ല് ചോദിച്ചു.. അപ്പൊഴാണ്‌ കക്ഷിയുടെ മുഖഭാവം മാറിയത്‌ ഞാൻ ശ്രദ്ധിച്ചത്‌ റോഡിൽ നിർത്തിയ വാനിന്റെ അടുത്ത്‌  അങ്ങോട്ട്‌ ചെന്നാൽ ബില്ല് തരാമെന്ന്  കക്ഷി.പൈസ കൊടുക്കുമ്പോൾ തന്നെ ബില്ല് കിട്ടണമെന്ന ഉപഭോക്താവിന്റെ അവാകാശാവാദമൊന്നു മുന്നയിക്കാതെ ഞാൻ ബില്ല് വാങ്ങാൻ റോഡിലേക്ക്‌ പോയി. അപ്പോഴാണ്‌ ഒരു കാര്യം കണ്ടത്‌ ബില്ലിന്റെ ഒരു അട്ടി തന്നെ വാനിൽ കിടക്കുന്നു.ആരും ബില്ല് ചോദിക്കാറില്ലെന്നും അത്‌ ഞാൻ ചോദിച്ചതിന്റെ അമർഷവുമാണ്‌ ഈ നടത്തിക്കലും പിന്നീട്‌ ഈ മറുപടിയിലും ബില്ലിൽ 636 രൂപമാത്രമെ കാണും എന്ന്.. കാണത്തതും കാണുന്നതിന്റേയും കണക്കാണ്‌ കക്ഷി പറഞ്ഞത്‌ കൊള്ളയുടെ കണക്കു പറയുന്നില്ല 30 രൂപ പിന്നെ എവിടെ കാണുമെന്ന ചിന്തയിൽ മനസ്സിലാ മനസോടെ കക്ഷി ഒരുപാട്‌ ബില്ലിന്റെ ഇടയിൽ നിന്നും എന്റെ വീട്ടിലേക്ക്‌  തന്നു ബില്ല്,ഞാൻ ഒരു കാര്യം കണ്ടത്താൻ  തീരുമാനിച്ചു. നമ്മുടെ പ്രദേശത്ത്‌ കാരുടെ  ഒരോ  വീട്ടിലേക്കുള്ള ഗ്യാസിന്റെയും പേരിൽ ഈ ബില്ലികളിൽ കാണാത്ത ഈ ഒരുപാട്‌ 30 രൂപകൾ എവിടെ പോകുന്നു..?
ഗ്യാസും വഹാനവും പോയിക്കഴിഞ്ഞു . ഭാരത്  ഗ്യാസ്  ഓഫീസിൽ  നേരിട്ട്‌ വിളിച്ചന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത് അതായത് ഗ്യാസ് കമ്പനി തരുന്ന ബില്ലിൽ ഉള്ളതല്ലാതെ ഒരു രൂപ പോലും നമ്മൾ അധികം നൽകേണ്ടതില്ലത്രെ.
അത് അങ്ങനെ ഇരിക്കട്ടേ..
ഇനിയാണ്‌  പെട്രോളിനും,പാലിനും,ബസിനും,മറ്റ്‌ സാധങ്ങൾക്കും 1 രൂപ കൂടുതൽ വാങ്ങുമ്പോൾ ശബ്ദമുയർത്തുന്ന നാം... ഗ്യാസിൻ ഈ വക ശമ്പളവും,കിമ്പളവും,ചായും,ചോറിനുമായി എല്ലാം തന്നെയാണ് ഈ 636 ഈടക്കുന്നത്‌ എന്നിരിക്കെ വീട്ടിന്‌ മുറ്റത്ത്‌ വാൻ വന്ന് ഗ്യാസ്‌ ഇറക്കി 30 രൂപക്കടുത്ത്‌ കൊള്ള ലാഭം ചെയ്യുമ്പോൾ(ഒരു വീട്ടിൽ നിന്ന് 30 രൂപന്റെയടുത്ത്‌ വാങ്ങുന്നെങ്കിൽ ഒരു ദിവസം നമ്മുടെ  പ്രദേശത്ത്‌ ചുരുങ്ങിയത്‌ 300 വീട്‌ ഗ്യാസ്‌ വിതരണം ചെയ്യുന്നങ്കിൽ
30×300=9000 ഇത്‌ ഒരു ദിവസമാണകിൽ ഒരു ഒരു മാസം 2,70,000 അപ്പൊ വർഷങ്ങളായി നമുടെ പ്രദേശത്ത്‌ നിന്ന് പോകുന്ന പൈസയുടെ കണക്ക്‌ കൂട്ടി കാണാൻ നമുക്ക്‌ ത്രാണി  ഉണ്ടാകുമൊ. മിക്കാവാറും പകൽ സമയങ്ങളിൽ നമ്മുടെ വീടുകളിൽ സ്ത്രീകളാണെന്നതിനാൽ കൂടെ കൂടെ ഗ്യാസ്‌ കൊണ്ടുവരാനും ഉത്സാഹിക്കുന്നത്‌ അവരെ 30 അല്ല അതിലധികവും കബളിക്കാൻ സാധിക്കുമെന്ന്  അറിഞ്ഞ്‌ കൊണ്ട്‌ തന്നെയാണ്. പിന്നെ ബില്ല് ചോദിക്കാനും, പൈസ എങ്ങനെ വിനിയോഗിക്കണമെന്നും പണ്ടേ ശീലിച്ചില്ലല്ലോ. ഇനിയെങ്കിലും നാം ഉണരുക ഇത്തരം പകൽ കൊള്ള നിർമ്മാർജ്ജനം ചെയ്യാൻ ...ബില്ല് വാങ്ങിയതിന്‌ ശേഷം മാത്രം പണം നൽകുക...
ഈ കുറിപ്പ്‌ നമ്മുടെ എല്ലാം ഗ്രൂപ്പിലും ഷയർ ചെയ്യുക.ഇനിയാരും ഈ പകൽ കൊള്ളയ്ക്ക്‌ ഇരയാകരുത്‌..ഇത്‌ നമ്മുടെ നാടിന്റെ അവസ്ഥ മറ്റുള്ളിടത്ത്‌ എന്താണന്ന് ആർക്കറിയാം..
ഭാരത് ഗ്യാസ് ഉപഭോക്താക്കളായ
ആർക്കെങ്കിലും ബില്ല് ലഭിക്കാത്തതോ കൂടുതൽ തുക ആവശ്യപ്പെടുന്നതോ ഉണ്ടെങ്കിൽ രജിസ്ട്രേഡ് നമ്പറിൽ നിന്നും ഈ നമ്പറിൽ 1800224344 വിളിച്ച് പരാതിപ്പെടുക . തിർച്ചയായും നടപടി ഉണ്ടാകും


Available link for download